ഈ ബ്ലോഗത്തിൽ കവിതകൾ മാത്രം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിക്കുന്ന കവിതകൾ മാത്രം ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.

Tuesday, December 29, 2009

ബാധ

ബാധ

ജടയൊഴിച്ചു
മുടി കളഞ്ഞു
വായ കഴുകി
നഖം മുറിച്ചു
കുളിച്ചു കയറി;
പുതു വസ്ത്രം
അത്തർ മണം
മൃദു സ്വരം
ശാന്തിമന്ത്രം
അഹിംസ
അലർച്ചയില്ല
അക്രമമില്ല!
പശ്ചാത്താപം
പ്രായശ്ചിത്തം
സുഗന്ധപൂരിതം!
പക്ഷെ,
ദുർഗന്ധം മാത്രം
പരിചയിച്ചവർ
ഉച്ചത്തിൽ
വിളിച്ചുകൂകുന്നത്:
‘മഹാദുർഗന്ധം!’
അവരുടെ ആജ്ഞ:
‘നീയെന്നും ദുഷ്ടനായിരിയ്ക്കുക!’
പിത്തം
തിമിരം
ബാധ!

4 comments:

റോഷ്|RosH said...

ജടയും താടിയും പര്ദ്ദയുമൊക്കെ ഇപ്പോഴും കാണാനുണ്ടല്ലോ സഖാവേ ? :P

കാപ്പിലാന്‍ said...

:)

രാജേഷ്‌ ചിത്തിര said...

:)

മനോഹര്‍ മാണിക്കത്ത് said...

ഈ ബാധ കളയാന്‍
ഇനിയും കവിതകള്‍ കുറേ എഴുതേണ്ടിവരും

നന്നായി ഈ എഴുത്ത്