ഈ ബ്ലോഗത്തിൽ കവിതകൾ മാത്രം

ഈയുള്ളവൻ അവർകളുടെ എല്ലാത്തരം എഴുതക്കങ്ങളും പ്രസിദ്ധീകരിയ്ക്കുന്ന പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്. അതിൽ പ്രസിദ്ധീകരിക്കുന്ന കവിതകൾ മാത്രം ഇവിടെ വീണ്ടും പോസ്റ്റ് ചെയ്യുന്നു.

Wednesday, January 14, 2009

കവിത- ഹൃദയഭൂമി

കവിത

ഹൃദയഭൂമി

മെല്ലെ മുട്ടിയാല്‍ താനേ തുറക്കും
ചാരിയിട്ടേയുള്ളു വാതില്‍
കൊട്ടിയടച്ചതില്ലാരും;

കടന്നു ചെല്ലുവാന്‍ മടിച്ചു നില്‍ക്കേണ്ട
അനുമതിയ്ക്കായാപേക്ഷയും വേണ്ട
ഹൃദയഭൂമിതന്‍ പുറത്തീ വാതിലിന്‍
കാവലാളു ഞാന്‍ കവി പറയുന്നു;
കടന്നുചെല്ലുക !

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

മധുര മുന്തിരിപ്പഴങ്ങള്‍ കായ്ക്കുമാ
സമതലത്തിന്‍ വിളയിടങ്ങളില്‍
കടന്നുചെല്ലുക, മടിച്ചു നില്‍ക്കേണ്ട!

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

സുഹൃത്തേ ഇഷ്ടമാണ്... വരികള്‍ക്കുള്ളിലൂടെ ഈ യാത്ര...

G. Nisikanth (നിശി) said...

നന്നായിരിക്കുന്നു കവിതകൾ..., നല്ല ആശയങ്ങൾ...

ആശംസകൾ...

സസ്നേഹം

Anonymous said...

ചിന്തയില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

Anonymous said...

kavitha vaayichu nannaayirikkunnu.ente puthiya kavitha vaayicho?

ഇ.എ.സജിം തട്ടത്തുമല said...

സുജീഷ്,

കവിത വായിച്ചതിനും കമന്റ്‌ അയച്ചതിനും നന്ദി.സുജീഷിന്റെ ബ്ലോഗിൽ ഞാൻ വിശദമായി ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്‌.ചിന്തയുടേയും മറ്റും കാര്യങ്ങൾ അതിൽ പറഞ്ഞിട്ടുണ്ട്‌. നോക്കുമല്ലോ?

Anonymous said...

puthiya kavithakalkkaayi kathirikkunnu.

ശ്രീഇടമൺ said...

കൊടുത്തു വാങ്ങുവാന്‍ കൊതിച്ചു ചെല്ലുകില്‍
വിലക്കി നിര്‍ത്തകില്ലവിടെ നിര്‍ദ്ദയം
അമൃതവര്‍ഷമാണവിടെ കാര്‍മുകില്‍
കനിഞ്ഞു നല്‍കിടും; സ്നേഹസാന്ത്വനം !

വരികള്‍ നന്നായിട്ടുണ്ട്...
ആശംസകള്‍...*